അത് ഞാൻ അല്ല, ഞാനല്ല, എന്ന് നിലവിളിച്ച ഫൈസൽ ഫരീദിനെ ദുബായി പോലീസ് പൊക്കി, ഇന്ത്യയ്ക്ക് കൈമാറും.

ഫൈസൽ ഫരീദിനെ ദുബായി പോലീസ് പൊക്കി. ഫൈസിലെ യു എ ഇ ഇന്ത്യയ്ക്ക് കൈമാറും. അത് ഞാൻ അല്ല, ഞാനല്ല എന്ന് മലയാള മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിലവിളിച്ച ഫൈസൽ ഫരീദ് അവസാനം ദുബായി പോലീസിന്റെ കയ്യിന്നു കിട്ടേണ്ടത് കിട്ടിയപ്പോൾ സമ്മതിച്ചു. സ്വർണ്ണ ക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായി പോലീസ് മൂന്നു ദിവസം മുൻപ് തന്നെ പൊക്കിഎന്ന് മാത്രമല്ല ഇതുവരെ മൂന്ന് പ്രാവശ്യം, ചോദ്യംചെയ്യലും കഴിഞ്ഞു. ദുബായ് റാഷിദിയ പോലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. നാടു കടത്തും മുമ്പ് കൂടുതൽ നിർണായ വിവരങ്ങൾ ശേഖരിക്കാൻ ദുബായ് ശ്രമം നടത്തി വരുകയാണ്. പഴയകാല ഇടപാടുകളും ദുബായ് പോലീസ് അന്വേഷിക്കുകയാണ്. കേസിലെ മൂന്നാം പ്രതിയാണ് കൊടുങ്ങല്ലൂര്‍ മൂന്നാംപീടിക സ്വദേശിയായ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി ഉണ്ടായത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഫൈസല്‍ ഫരീദിന് യു.എ.ഇയില്‍ പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാവുകയായിരുന്നു. യു.എ.ഇയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും ഇന്ത്യ അടയ്ക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ആരോപണം നിഷേധിച്ച് ഫൈസല്‍ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം ദുബായിലെ താമസസ്ഥലത്ത്‌നിന്ന് കാണാതാവുകയായിരുന്നു. ഫൈസല്‍ ഫരീദിനെതിരേ എന്‍.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിപ്പിച്ചിരുന്നു. വ്യാജസീൽ ഉപയോഗിച്ചത്തിനു ഫൈസലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും.