Latest NewsNational

ഓണ്‍ലൈന്‍ തട്ടിപ്പ്: ഡല്‍ഹിയിലെ വ്യാജ ആമസോണ്‍ കാള്‍ സെന്റര്‍ പൊലീസ് പൂട്ടിച്ചു, സ്ത്രീകളുള്‍പ്പെടെ 84 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആമസോണ്‍ ഉദ്യോഗസ്ഥരായി ചമഞ്ഞ് അമേരിക്കകാരുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. 12 ഓളം സ്ത്രീകളുള്‍പ്പെടെ 84 പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരില്‍ നിന്ന് 64.3 ലക്ഷം രൂപയും 93 ലാപ്ടോപ്പുകളും കണ്ടെടുത്തു. ഷഹ്ദാരാ ഡി സി പി ആര്‍ സത്യസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രഹസ്യവിവരം ലഭിച്ചതിനെ കാള്‍ സെന്റര്‍ റെയ്ഡ് ചെയ്തത്. വൊയിപ് കാളിംഗ്, അന്താരാഷ്ട്ര ദീര്‍ഘദൂര ഗേറ്റ് വേകള്‍ ബൈപാസ് ചെയ്യുക മുതലായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വഴിയാണ് കാള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡി സി പി ആര്‍ സത്യസുന്ദരം പറഞ്ഞു.

അമേരിക്കയിലുള്ള ആമസോണ്‍ ഉപഭോക്താക്കളെ അവരുടെ വ്യക്തിവിവരങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി ചോ‌ര്‍ന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്. നിലവില്‍ ഒരു കൊലകുറ്റത്തിന് തിഹാര്‍ ജയിലില്‍ കഴിയുന്ന മന്നു സിംഗ് എന്ന വ്യക്തിക്കു വേണ്ടി രാകേഷ് എന്നൊരാളാണ് ഈ കാള്‍ സെന്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

1000 അമേരിക്കന്‍ ഡോളര്‍ സമ്മാനമായി ലഭിച്ചുവെന്ന ടെക്സ്റ്റ് മെസേജ് ആമസോണ്‍ ഉപഭോക്താകള്‍ക്ക് അയച്ചു കൊടുക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തിരിച്ചുവിളിക്കുന്ന ഉപഭോക്താക്കളോട് അവരുടെ പാസ് വേഡ് മുതലായ സ്വകാര്യ വിവരങ്ങള്‍ തങ്ങള്‍ ചോര്‍ത്തിയെന്നും എത്രയും വേഗം ചോദിക്കുന്ന പണം നല്‍കണമെന്നും അറിയിക്കും. ആമസോണ്‍ സ്റ്റോ‌റിലെ ഗിഫ്റ്റ് വൗച്ചര്‍ ആയാണ് ഇവര്‍ പണം സ്വീകരിക്കുന്നത്. ഇത് പിന്നീട് റെഡീം ചെയ്ത് എടുക്കുകയാണ് പതിവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button