വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

തിരുവന്നതപുരം : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. വ്യാജ തിരിച്ചറിയൽ കാര്‍ഡ് നിര്‍മ്മിച്ച കേസിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവര്‍ക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
നേരത്ത് ഈ കേസിൽ ഏഴ് പ്രതികൾക്ക് സി.ജെ.എം കോടതി ജാമ്യം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. വ്യാജ ഇലക്‌ട്രോണിക് നിയമങ്ങൾ ഉള്ളത്.
Fake identification card case; anticipatory bail granted to four Youth Congress workers.