വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിന്റെ പേര് വന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടും ഹാജരാക്കാൻ നോട്ടീസ് നൽകിയത്. ശനിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തെയും സംഘത്തെയും ചേർത്ത് വ്യാജ ഐഡി കാർഡുകൾ സൃഷ്ടിച്ച് സംഘടനാ തെരഞ്ഞെടുപ്പ് തകർത്തുവെന്നാണ് ആരോപണം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിന് മുമ്പ് കേസ് കൈകാര്യം ചെയ്തിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.
സി.ആർ കാർഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർഥിക്ക് അനുകൂലമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടര്‍ന്ന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ അടുത്ത സുഹൃത്തും സ്ഥിര സഹചാരിയുമായ ഫെനി നൈനാൻ ഉൾപ്പെടെയായിരുന്നു പ്രതികൾ. പിന്നീട് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു.
Tag: Fake identity card case; Crime Branch to question Rahul Mangkoottathil