വിജയ്‌യുടെ മതം തേടിപ്പോയവര്‍ ദിഷയെ ക്രിസ്ത്യാനിയാക്കി, ട്വിറ്ററില്‍ വ്യാജ പ്രചരണം;പ്രതികരിച്ച് കുടുബം

ബംഗളൂരു: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ക്രസ്ത്യാനി ആണെന്ന വ്യജവാര്‍ത്തകള്‍ തള്ളി ദിഷയുടെ കുടുബം. ദിഷയുടെ മുഴുന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്നുമായിരുന്നു വ്യാജ പ്രചരണം. നൂറ് കണക്കിന് ട്വീറ്റുകളാണ് ഇത് സംഭന്ധിച്ച് ട്വീറ്റ് ചെയ്യപ്പെട്ടത്.. എന്നാല്‍ ദിഷയുടെ മുഴുവന്‍ പേര് ദിഷ അണ്ണപ്പ രവിയാണെന്ന് കുടുബം വെളിപ്പെടുത്തി. ദിഷയുടെ അമ്മയുടെ പേര് മഞ്ജുള നാജായിയ എന്നും പിതാവിന്റെ പേര് രവിയെന്നുമാണ്. കര്‍ണാടകിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂര്‍ സ്വദേശികളാണ് ദിഷയുടെ കുടുംബം.
ദിഷ ഹിനന്ദുവോ ക്രിസ്ത്യാനിയോ ആണോ എന്നുള്ളത് ഇവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് ദിഷയുടെ അഭിഭാഷകനായ പ്രസന്ന ആര്‍ പ്രതികരിച്ചു.ദിഷ ഒരു പ്രകൃതി സ്നേഹിയാണ്. വ്യത്യസ്ത മതത്തിലുള്ള കൂറേ സുഹൃത്തുക്കള്‍ ദിഷക്കുണ്ട്. ദിഷ ഒരു തരത്തിലുള്ള മതവിശ്വസവും അനുസരിച്ച് ജീവിക്കുന്നവളല്ല. ലിംഗായത്ത് കുടുംബത്തില്‍ ജനിച്ചയാളാണ് ദിഷ. ദിഷയുടെ മതത്തിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണം വേദനാജനകമാണെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. മുമ്പ് നടന്‍ വിജയ് ബിജെപിക്കെതിരെ പ്രതികരണം നടത്തിയപ്പോള്‍ വിജയ്ുടെ മതം തേടിപ്പോയവര്‍ അന്ന് വിജയ് ജോസഫ് എന്നാക്കി.
ദിഷയുടെ മതമേതന്ന ചര്‍ച്ച ആവശ്യമില്ലാത്തതാണെന്ന് ദിഷയുടെ സുഹൃത്ത് പ്രതികരിച്ചു. അവള്‍ ഒരു ഇന്ത്യക്കാരിയാണ്. ഏതൊരു മനുഷ്യനെയും പോലെ രാജ്യത്തിന്റെ പുരോഗതിയും അഭിവൃദ്ധിയും ആഗ്രഹിക്കുന്നയാളാണ് ദിഷയുടെ സുഹൃത്ത് പറയുന്നു. അതിനിടെ ദിഷ തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്ടുകള്‍ സ്വീകരിച്ചിരുന്നുവെന്ന കര്‍ണാടക ന്യൂസ് ചാനലില്‍ വന്ന വാര്‍ത്തയെ അപലപിച്ച് കുടുംബം രംഗത്തെത്തി. ചാനല്‍ വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്നും ദിഷക്ക് വിദേശ ഫണ്ടുകള്‍ ലഭിച്ചിരുന്നില്ലെന്നും കുടുംബം വേളിപ്പെടുത്തി. സ്വന്തം പണം ഉപയോഗിച്ചാണ് ദിഷ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് എന്ന് ദിഷയോടൊപ്പം പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന സുഹൃത്ത് വെളിപ്പെടുത്തി.
ദിഷ രവി ജോസഫ് എന്നാണ് ദിഷയുടെ മുഴുവന്‍ പേരെന്നും ദിഷ കേരളത്തിലെ സിറിയന്‍ വിഭാഗത്തില്‍പ്പെട്ടയാളണെന്നുമുള്ള നൂറ് കണക്കിന് ട്വീറ്റുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച് ടെയ്ത് ട്വീറ്റ് ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ ദിഷ രവി, നികിത ജോസഫ് എന്നിങ്ങനെ മൂന്ന് പേര്‍ക്കെതിരെയാണ് ദില്ലി പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കേസില്‍ ദിഷയെ ബംഗളൂരുവില്‍ വെച്ച് ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ദിഷയെ ആഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദിഷക്കും കൂട്ടര്‍ക്കും നേരിട്ട് ഖാലിസ്ഥാന്‍ വദികളുമായി ബന്ധമുണ്ടെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ദില്ലി പോലീസിന്റെ ആരോപണം.