indiaLatest NewsNationalNews

കള്ളവോട്ട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ഇൻഡ്യാ സഖ്യ എംപിമാരുടെ മാർച്ച് നടക്കും

തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ഇൻഡ്യാ സഖ്യ എംപിമാരുടെ മാർച്ച് നടക്കും. രാവിലെ 11.30ന് പാർലമെന്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ സഖ്യത്തിലെ ഏകദേശം 300 എംപിമാർ പങ്കെടുക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധം വോട്ട് കൊള്ളാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്.

ദേശവ്യാപകമായി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് 4.30ന് എഐസിസി ഭാരവാഹികളുടെ യോഗം ചേരും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുക എന്നതാണ് ഇൻഡ്യാ സഖ്യത്തിന്റെ ലക്ഷ്യം. മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകൾ നേതാക്കൾ ഉയർത്തി പ്രതിഷേധം പ്രകടിപ്പിക്കും. പ്രതിഷേധത്തിനു പിന്നാലെ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ എംപിമാർക്കായി അത്താഴവിരുന്നും സംഘടിപ്പിക്കും, അവിടെ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകളും നടക്കും.

മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ടുള്ള വോട്ടർ ചേർക്കലിനേക്കാൾ കൂടുതലായി വെറും അഞ്ചുമാസത്തിനുള്ളിൽ വോട്ടുകൾ കൂട്ടിച്ചേർത്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹരിയാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിലും സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് ദിവസം വൈകിട്ട് 5 കഴിഞ്ഞ് വോട്ടിങ് നിരക്ക് അസാധാരണമായി ഉയർന്നു, 40 ലക്ഷം ദുരൂഹ വോട്ടർമാർ ചേർന്നു, സിസിടിവി ദൃശ്യങ്ങൾ 45 ദിവസത്തിനകം നശിപ്പിച്ചു – ഇത് തെളിവുകൾ ഇല്ലാതാക്കാനായിരുന്നുവെന്നും ഡൽഹിയിലെ ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ടർമാരെ അട്ടിമറിക്കുന്നുവെന്നും ഹരിയാനയിലും അഴിമതി നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പറഞ്ഞ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻക്ക് വ്യക്തമായിട്ടറിയാമെന്നും, അതിനെതിരെ നടപടിയെടുക്കാൻ അവർ തയാറാവില്ലെന്നും രാഹുൽ പറഞ്ഞു.

Tag: Fake voting controversy; Rahul Gandhi will lead a march of India Alliance MPs to the Election Commission headquarters today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button