Kerala NewsLatest NewsNewsPolitics

പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണ മേഖല ഓഫീസില്‍ പോലീസ് റെയ്ഡ്

കൊല്ലം: കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണ മേഖല ഓഫീസില്‍ പോലീസ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെ ഇന്റലിജന്‍സ് വിഭാഗം എഡിജിപിയുടെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രഹസ്യ യോഗം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള നിരവധി പേരെ സംശയാസ്പദമായി ഇവിടെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ കരുനാഗപ്പളളിയില്‍ നിലനിന്നിരുന്നു. ക്ഷേത്ര പുനരുദ്ധാരണത്തിന് സംഭാവന നല്‍കിയ കോണ്‍്ട്രാക്ടറിന് ഭീഷണി കത്തും ലഭിച്ചിരുന്നു.

സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ക്യാമറമാനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. കരുനാഗപ്പള്ളി സ്വദേശി രാജനാണ് മര്‍ദനമേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button