വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു.

കോൽക്കത്ത / സത്യജിത് റേയുടെ സിനിമകളിൽ അനശ്വര കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കോൽക്കത്തയിലെ ബെല്ലെ വു ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഒക്ടോബർ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വീണ്ടും ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.
സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങൾക്ക് സൗമിത്ര ജീവൻ നൽകിയിട്ടുണ്ട്. സത്യജിത് റേയുടെ അപുർ സൻസാറിലൂടെയാണ് സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളിൽ അഭിനയിച്ചു. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. 2004ൽ പത്മഭൂഷണും 2012ൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം സൗമിത്രയെ ആദരിക്കുകയുണ്ടായി. 2018ൽ ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും സൗമിത്ര ചാറ്റർജിയെ തേടി എത്തി. റേയുടെ തപൻ സിൻഹ, ഋതുപർണ ഘോഷ്, മൃണാൾ സെൻ, അസിത് സെൻ, അജോയ് കർ തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്ര അഭിനയിചത്തിൽ പെടും. അരണ്യേർ ദിൻ രാത്രി, അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, പരിണീത, തുടങ്ങിയവയാണ് സൗമിത്ര ചാറ്റർജി അഭിനയിച്ച പ്രധാന ചിത്രങ്ങൾ.