കിങ്‌ടത്തെ ഏറ്റെടുത്ത് ആരാധകർ

വിജയ് ദേവരകൊണ്ട നായകനായ ‘കിങ്ഡം’ ചിത്രം ആഗോളതലത്തില്‍ ആകെ 75 കോടി രൂപയോളം നേടി ചിത്രം വിജയിച്ചുകൊണ്ടിരിക്കുകയാണ് . കേരളത്തില്‍ മാത്രം ചിത്രം 1.52 കോടിയും നേടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്സ് 53 കോടി നേടിട്ടുണ്ട് . മാത്രമല്ല ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാണ്. 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലമായി വാങ്ങിച്ചത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് കിങ്ഡമിന്റെ രചനയും സംവിധാനവും. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നറേറ്റര്‍ ആയി എത്തുന്നത്. തമിഴില്‍ ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ്.ചിത്രം വൻ വിജയത്തോടെയാണ് തീയേറ്ററുകളിൽ ഓടുന്നത്.