Kerala NewsLatest NewsPoliticsUncategorized
നല്ല അറിവ് വേണം; എം.എൽ.എ എന്നത് നിസ്സാര പണിയല്ലെ: രാഷ്ട്രീയ പ്രവനേശത്തെ കുറിച്ച് സലിം കുമാർ

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ ഇല്ല എന്ന മറുപടിയുമായി നടൻ സലിം കുമാർ. എം.എൽ.എ എന്നത് നിസ്സാര പണിയല്ലെന്നും അവിടെ പോയി ബഫൂണായിരിക്കാൻ തനിയ്ക്ക് താത്പര്യമില്ലന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിയമസഭ എന്നെങ്കിലും ‘സലിംകുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീർച്ചയായും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സലീം കുമാർ പറഞ്ഞു. സിനിമാ നടൻ എന്നത് എം.എൽ.എ ആകാനുള്ള യോഗ്യതയല്ലെന്ന് സലിം കുമാർ പറഞ്ഞു.