കേരളവർമ്മ കോളേജിൽ സി പി എമ്മിന്റെ രാഷ്ട്രീയക്കളി, മുൻ മേയർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ കസേരയിൽ പ്രതിഷ്ഠിച്ചു.

തൃശൂർ / ദേവസ്വം ബോർഡിൻറെ കീഴിലുള്ള കേരളവർമ്മ കോളേജിൽ സി പി എമ്മിന്റെ രാഷ്ട്രീയക്കളി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആയി നിയമിച്ചു കൊണ്ടാണ് ഇത്. സ്വകാര്യ കോളജുകളിൽ വൈസ് പ്രിൻസിപ്പലിനു പ്രത്യേക ചുമതലകൾ നൽകുന്നതു പ്രിൻസിപ്പലാണ് എന്ന കീഴ്വഴക്കം നിലവിലിരിക്കെ, നേതാവിന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ കസേരയിൽ പ്രതിഷ്ഠിച്ച്, പ്രിൻസിപ്പാളിന്റെ അധികാരങ്ങൾ മുഴുവൻ കവരുന്ന നടപടിയാണ് സിപിഎം നേതൃത്വം നൽകുന്ന ദേവസ്വം ബോർഡ് ഒരു ഉത്തരവിലൂടെ നടപ്പിലാക്കിയി രിക്കുന്നത്. സംഭവത്തിൽ മനം നൊന്ത് കേരളവർമ്മ കോളജ് പ്രിൻസിപ്പൽ എ.പി.ജയദേവൻ പദവിയൊഴിഞ്ഞിരി ക്കുകയാണ്. താൻ അധ്യാപകനായി മാത്രം തുടരാമെന്നും, ഇത്രയും കാലം തന്ന എല്ലാ സഹായസഹകരണങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുതായും എ.പി.ജയദേവൻ പ്രിൻസിപ്പൽ പദവി ഒഴുഞ്ഞു കൊണ്ടു നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നു..
എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആയി നിയമിച്ചു കൊണ്ടാണ് പ്രതിഷേധിച്ച് കേരളവർമ്മ കോളജ് പ്രിൻസിപ്പൽ എ.പി.ജയദേവൻ പദവിയൊഴിഞ്ഞു. സ്വയം ഒഴിവാകാനുള്ള തീരുമാനം രേഖാമൂലം മാനേജ്മെന്റിനെ അറിയിച്ചതായും ഇത്രയും കാലം തന്ന എല്ലാ സഹായസഹകരണങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുതായും അദ്ദേഹം പറഞ്ഞു. അതേസമയം അധ്യാപകനായി തുടരും. പ്രിൻസിപ്പലിന്റെ അധികാരം വെട്ടിച്ചുരുക്കി, കോളജിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചിരിക്കുന്നത്. ബിന്ദു മുൻ മേയറായിരുന്നു. പ്രിൻസിപ്പലിന്റെ പകുതിയിലേറെ ചുമതലകൾ ആണ് ദേവസ്വം ബോർഡ് ബിന്ദുവിന് കൈമാറി യിരുന്നത്. നിർമാണ പ്രവർത്തനങ്ങളുടെയും പല അക്കാദമിക് പ്രവർത്തനങ്ങളുടെയും ചുമതല പ്രിൻസിപ്പലിൽനിന്ന് എടുത്തു മാറ്റപെടുകയായിരുന്നു. കിഫ്ബിയുടെ ഉൾപ്പെടെ നിർമാണമടക്ക മുള്ള എല്ലാ കാര്യങ്ങളുടെയും ചുമതല ബിന്ദുവി നാകുമെന്നു സിപിഎം നേതൃത്വം നൽകുന്ന ദേവസ്വം ബോർഡ് ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഡവലപ്മെന്റ് ഫോറം, പിടിഎ തുടങ്ങിയവയുടെ കീഴിൽ നടക്കുന്ന വികസനപ്രവർത്തനങ്ങ ളുടെ ചുമതലയും വൈസ് പ്രിൻസിപ്പലായ ബിന്ദുവിന് തന്നെ. നാക് അക്രഡിറ്റേഷൻ പോലുള്ള സുപ്രധാന കാര്യങ്ങളുടെ സ്വതന്ത്ര ചുമതലയും ബിധുവിനു ആണെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.