Latest NewsNationalNewsSports

അവന്റെ ആവേശത്തെ കൊല ചെയ്യരുത്’; അര്‍ജുന്‍ ടെണ്ടുല്‍കറിന് ബോളിവുഡില്‍ നിന്ന് പിന്തുണ

സചിന്‍ ടെണ്ടുല്‍കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍കറിനെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ലേലത്തില്‍ എടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവിധ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും നെപ്യൂടിസം സംബന്ധിച്ച ആരോപണങ്ങളാണ് ഉയര്‍ന്നത്. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് അര്‍ജുനിന് വേണ്ടി മുംബൈ ഇന്ത്യന്‍ ഐപിഎല്‍ ലേലത്തില്‍ രംഗത്ത് എത്തിയത്.

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഇത് സംബന്ധിച്ച്‌ വ്യാപകമായ പ്രചാരണം നടന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിച്ച്‌ മുംബൈ ഇന്ത്യന്‍സ് ക്രികെറ്റ് ഓപറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ രംഗത്ത് വന്നിരുന്നു.

‘നെറ്റ്സില്‍ അര്‍ജുനൊപ്പം ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്. ചില പാഠങ്ങളൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കഠിനാധ്വാനിയായ കുട്ടിയാണവന്‍. കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ളവന്‍. അത് ആവേശം നല്‍കുന്ന കാര്യമാണ്. സചിന്‍ ടെന്‍ണ്ടുല്‍കറുടെ മകനെന്ന നിലയിലുള്ള അധിക സമ്മര്‍ദം എപ്പോഴുമുണ്ടാകും. അതുമായി പൊരുത്തപ്പെട്ടേ മതിയാകൂ, ടീമിലെ സാഹചര്യം തുണയാകും’ എന്നും സഹീര്‍ ഖാന്‍ പറഞ്ഞിരുന്നു.

മുംബൈ ഇന്ത്യന്‍സ് കോച് മഹേല ജയവര്‍ദ്ധനയും അര്‍ജുന്‍ ടെന്‍ണ്ടുല്‍കറിന് പിന്തുണയുമായി എത്തിയിരുന്നു.

മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിന്റെ വാക്കുകള്‍ക്ക് പിന്തുണയുമായി ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ രംഗത്ത് എത്തി. ട്വീറ്ററിലൂടെയാണ് ഫറാന്റെ പ്രതികരണം. ‘ഞാനും അര്‍ജുനും ഒരേ ജിമിലാണ് എന്നും പോകാറ്, എത്രത്തോളം കഠിനാധ്വാനമാണ് ഫിറ്റ്‌നസിനായി അവന്‍ എടുക്കുന്നത് എന്ന് കാണാറുണ്ട്, എന്നും നല്ല ക്രികെറ്ററാകണം എന്ന ലക്ഷ്യമാണ് അവന്. ഇതിനെല്ലാം നെപ്യൂടിസം എന്ന വാക്ക് ഉപയോഗിക്കുന്നത് തീര്‍ത്തും മാന്യതയില്ലാത്തതും ക്രൂരവുമാണ്. അവന്റെ ആവേശത്തെ കൊല ചെയ്യരുത്. അവന്റെ തുടക്കത്തിലെ വീഴ്ത്തരുത്’ -ഫര്‍ഹാന്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button