keralaKerala NewsLatest News

തണ്ടപ്പേര് ലഭിക്കാത്തതിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം; റവന്യൂ വകുപ്പിനെതിരെ കുടുംബം

അട്ടപ്പാടിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കൃഷ്ണസ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട്, റവന്യൂ വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നും, ഭൂമിമാഫിയകളിൽ നിന്ന് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ മനപ്പൂർവ്വം തണ്ടപ്പേർ തിരുത്തുന്നതായും കുടുംബം ആരോപിച്ചു.

ഭൂമിമാഫിയയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നുള്ള അഴിമതിയുടെ ഇരയാണ് കൃഷ്ണസ്വാമിയെന്ന് സുഹൃത്തുക്കളും കൂട്ടിച്ചേർത്തു. സ്വന്തം ഭൂമിയുടെ തണ്ടപ്പേർ തിരുത്താനായി മാസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങി മടുത്ത ശേഷമാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. സ്വന്തം ഭൂമിയുടെ തണ്ടപ്പേർ മറ്റൊരാളുടെ പേരിലായെന്നറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. അഴിമതിയിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കൃഷ്ണസ്വാമിയെ കൃഷിസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസമായി തണ്ടപ്പേർ സംബന്ധിച്ച പരാതിയുമായി വില്ലേജ് ഓഫീസിൽ അദ്ദേഹം നിരന്തരം പോകുന്നുണ്ടായിരുന്നു. സംഭവത്തിൽ യാതൊരു കാലതാമസവുമില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടപടികൾ തുടരുകയാണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.

Tag: Farmer commits suicide after not getting land title; Family files complaint against Revenue Department

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button