CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

രവീന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ല, ഇഡി യുടെ നോട്ടീസ് കിട്ടിയ മൂന്നു തവണയും ഓടിയൊളിച്ച രവീന്ദ്രന് കൈത്താങ്ങും, കവചവും ഒരുക്കി മുഖ്യമന്ത്രി.

തിരുവനന്തപുരം/ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വർണ കടത്തുമായി ബന്ധപെട്ടു മൂന്നു തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ പല കാരണങ്ങൾ പറഞ്ഞു ഒളിച്ചുകളി നടത്തി വരുന്നതായി ആരോപണമുയർന്നിരിക്കുന്ന തന്റെ അഡീഷ നൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിന്തുണച്ചു കൊണ്ടും പ്രസ്താവനയിലൂടെ സംരക്ഷണ കവചം ഒരുക്കി കൊണ്ടും മുഖ്യ മന്ത്രി പിണറായി വിജയൻ രംഗത്ത്.
രവീന്ദ്രൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മുന്നിൽ പോയി തെളിവു കൊടുക്കുമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ ഏജൻസികൾക്ക് അദ്ദേഹത്തെ ഒരുകാര്യവും ചെയ്യാൻ കഴിയില്ലെന്ന വിശ്വാസം തനിക്കുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇ ഡി യുടെ നോട്ടീസ് കിട്ടിയപ്പോഴൊക്കെ ഓടി ആശുപത്രിയിൽ ചികിത്സക്കെന്ന് പേരിൽ അഭയം തേടിയ രവീന്ദ്രന്, ചോദ്യം ചെയ്യലിൽ രവീന്ദ്രനു ഭയപ്പാടില്ലെന്നും, നിർഭാഗ്യവശാൽ അദ്ദേഹത്തിനു കോവിഡ് വന്നുവെന്നും, അതിന്റെ ഭാഗമായി ആരോഗ്യ പ്രശ്നങ്ങളുണ്ടായതായും,കോവിഡ് വന്നാൽ ചികിൽസിക്കേ ണ്ടെന്നാണോ പറയുന്നത്? എന്നൊക്കെയാണ് രവീന്ദ്രന്റെ നടപടികളെ മുഖ്യമന്ത്രി നയായീകരിക്കാൻ ശ്രമിച്ചത്. രവീന്ദ്രനെതിരെ ചില ആക്ഷേപങ്ങള്‍ ഏജൻസികൾക്കു കിട്ടിയിട്ടുണ്ട്. ആക്ഷേപങ്ങൾ കിട്ടിയാൽ അതിനെക്കുറിച്ചു കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. തനിക്കെതിരെ സിബിഐയ്ക്കു പരാതി കിട്ടിയപ്പോ ഴും ഏജൻസികൾ വിവരം അന്വേഷിച്ചിരുന്നു. പരാതികൾ ലഭിച്ചാൽ അന്വേഷണ ഏജൻസിക്കു വിളിച്ചു വിവരം തിരക്കേണ്ടിവരുന്നത് അന്വേഷണ രീതിയാണ്. അന്വേഷണം അതിന്റെ രീതിയിൽ നടക്കും. ചില പ്രത്യേക മാനസിക രീതിയുള്ളവർ നിരന്തരം അന്വേഷണ ഏജൻസികൾക്കു പരാതി അയയ്ക്കും. ഒഞ്ചിയത്തു സിപിഎ മ്മിനോടു രാഷ്ട്രീയ വിരോധമുള്ളവർ അവിടെയുള്ള പല സ്ഥാപന ങ്ങളും കെട്ടിടവും രവീന്ദ്രന്റേതാണെന്ന് ആക്ഷേപം പറയുന്നു. അവിടെയെല്ലാം പോയി അന്വേഷിച്ചിട്ട് എന്തു തെളിവുകിട്ടിയെന്ന് അന്വേഷണ ഏജൻസികൾ പറയട്ടെ എന്നും മുഖ്യമന്ത്രി പറയുക യുണ്ടായി.

അതേസമയം, സംസ്ഥാന ഡി ജി പി ലോക്നാഥ് ബെഹറയും, കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി വെള്ളിയാഴ്ച ഉച്ചക്ക് നടന്ന രഹസ്യ കൂടിക്കാഴ്ച വിവാദമായിരിക്കുകയാണ്. മുഹമ്മദ് യൂസഫ്, ബഹ്‌റയുമായി ചര്‍ച്ച നടത്തിയതില്‍ തിരുവന ന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചിരുന്നു. കസ്റ്റംസിനെ ചിലി ഇടതുപക്ഷ ചിന്താ ഗതിക്കാരായ ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിലെ വമ്പന്മാർ കുടുങ്ങുന്ന അന്വേഷണ വിവരങ്ങൾ ചോർത്തികൊണ്ടുത്തതായി അന്വേഷണ ഏജൻസിയും സംശയിക്കുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ധനകാര്യ മന്ത്രാലയത്തെ അതൃപ്തിയോടെ അറിയി ച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോ എന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനു പിറകെയാണ് അന്വേ ഷണ ഏജൻസി കൾക്കെതിരേ പരസ്യ പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്ത് വന്നതും, പ്രധാനമന്ത്രിക്ക് കത്ത് എഴുതുമെന്ന പ്രസ്താവന നടത്തിയിരിക്കുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button