കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കര്‍ഷക കൂട്ടായ്മ ഉണ്ടാവണം: രാഹുല്‍ ചക്രപാണി

പയ്യാവൂര്‍: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ കര്‍ഷക കൂട്ടായ്മയിലൂടെ മാത്രമേ സാധിക്കൂ എന്ന് റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി. കമ്പനിയുടെ പയ്യാവൂര്‍ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂട്ടായ്മയ്ക്കാണ് കമ്പനി നേതൃത്വം നല്‍കുന്നത്.
വന്‍കിട കുത്തകകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും വിപണന കേന്ദ്രങ്ങളും ആരംഭിച്ച് കാര്‍ഷിക മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യര്‍ മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ ബി. റംനാസ് അധ്യക്ഷത വഹിച്ചു
ഗ്രാമപഞ്ചായത്തംഗം രജനി സുന്ദരന്‍, പയ്യാവൂര്‍ ദേവസ്വം ചെയര്‍മാന്‍ പി. സുന്ദരന്‍, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുരേഷ് കുമാര്‍ , പയ്യാവൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.വി. അശോക് കുമാര്‍, പയ്യാവൂര്‍ ബ്രാഞ്ച് മാനേജര്‍ ദീപ ജോസഫ്, കേരള റിപ്പോര്‍ട്ടേര്‍സ് ആന്റ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ ഇരിട്ടി മേഖല പ്രസിഡന്റ് തോമസ് അയ്യങ്കാനാല്‍, ഫല്‍ഗുണന്‍ മേലേടത്ത്, എം.വി. ഷോജന്‍ എന്നിവര്‍ പ്രസംഗിച്ചു.