Latest NewsNationalNews

കര്‍ഷക പ്രക്ഷോഭം; കര്‍ഷകര്‍ വീടുകളിലേക്ക്‌ മടങ്ങില്ലെന്ന്‌ രകേഷ്‌ തികായത്‌

ദില്ലി: കേന്ദ്രത്തില്‍ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ മാസങ്ങളായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേക്ക്‌ തിരിച്ചു പോകില്ലെന്ന്‌ കിസാന്‍ യൂണിയന്‍ നേതാവ്‌ രാകേഷ്‌ തികായത്‌. തങ്ങളുടെ അടുത്ത ലക്ഷ്യം ട്രാക്ടറുകളുമായി കൊല്‍ക്കത്തയിലേക്കെത്തുകയാണെന്നും തികായത്‌ പറഞ്ഞു.

ഞങ്ങള്‍ക്ക്‌ കേന്ദ്ര ഭരണകൂടത്തെ തിരുത്താന്‍ ഇനിയും സമയം ആവശ്യമാണ്‌, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തിരുത്താന്‍ തയാറാവതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്നും രാകേഷ്‌ തികായത്‌ വ്യക്തമാക്കി. ബംഗാളിലെ കര്‍ഷകരും വലിയ രീതിയിലുള്ള അപകടത്തിലാണ്‌. ബംഗാളിലെ കര്‍കര്‍ക്കു നീതി ലഭിക്കാന്‍ വേണ്ടിയും ഞങ്ങള്‍ സമരം ചെയ്യും. ഹിസാറിലെ കഹറാക്‌ പൂനിയ ജില്ലയില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്ത്‌ സംസാരിക്കവെ തികായത്‌ പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പാര്‍ശ്വല്‍കരിക്കപ്പെട്ട ചെറുകിട കര്‍ഷക വിഭാഗത്തിന്റെ സാമ്ബത്തിക നില വീണ്ടും പിന്നോട്ട്‌ പോകാന്‍ കാരണമാകും. കര്‍ഷക ബില്ലുകള്‍ നടപ്പിലാക്കിയാല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖല പിടിച്ചടക്കുമെന്നും രാകേഷ്‌ തികായത്‌ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പിന്‍വലിക്കാത്തിടത്തോളം കാലം കര്‍ഷകര്‍ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വിളവെടുപ്പുകാലത്ത്‌ തങ്ങളുടെ കൃഷി സ്ഥലങ്ങലിലേക്ക്‌ തിരിച്ചു പോയി വിളവെടുപ്പിന്‌ ശേഷം വീണ്ടും സമരം ആരംഭിക്കുമെന്നും യൂണിയന്‍ നേതാവ്‌ വ്യക്തമാക്കി.

നിങ്ങളുടെ ട്രാക്ടറുകളില്‍ ഇന്ധനം നിറച്ച്‌ ദില്ലിയിലേക്ക്‌ പുറപ്പെടാന്‍ ഏത്‌ സമയവും തയാറായി നിന്നോളു കഷകരോട്‌ രാകേഷ്‌ തികായത്‌ ആഹ്വാനം ചെയ്‌തു. ഹരിയാന സംസ്ഥാനത്തെ മാഹാപഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കിയതിന്‌ ശേഷം പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്‌,ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളടക്കം രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരെ ഒരുമിച്ച്‌ കൂട്ടി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും രാകേഷ്‌ തികായത്‌ അറിയിച്ചു.

കര്‍ഷക സമരത്തിന്റെ ഭാഗമായി ഇന്നലെ രാജ്യവ്യാപകമായി കര്‍ഷകര്‍ ടെയിന്‍ സമരം നടത്തിയിരുന്നു. കഴിഞ്ഞ നവംബര്‍ അവസാനം മുതല്‍ മൂന്ന്‌ മസത്തോളമായി ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്നത്‌. പുതിയ കാര്‍ഷിക ബില്ലുകള്‍ താങ്ങുവിലയടക്കം നഷ്ടപ്പടുത്തുമെന്നാണ്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ ആരോപിക്കുന്നത്‌. എന്നാല്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കില്ലെന്ന്‌ നിലപാടിലാണ്‌ കര്‍ഷകര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button