Editor's ChoiceKerala NewsLatest NewsNationalNews
കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു.

ന്യൂഡൽഹി/ രാജ്യതലസ്ഥാനത്ത് ഒരാഴ്ചയിലേറെയായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ എട്ടിന്കർഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. നാളെ രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനി ച്ചതായി ഭാരതീയ കിസാൻ യൂണിയൻ ജനറല്‍ സെക്രട്ടറി എച്ച്.എസ് ലാഖോവാൾ ആണ് അറിയിച്ചിട്ടുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. നാല് തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരക്കുന്നത്.