Kerala NewsLatest NewsUncategorized
സെക്രട്ടേറിയറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി ഉദ്യോഗാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സിപിഒ റാങ്ക് ലിസ്റ്റിലുൾപ്പെട്ട പി.എസ്.സി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലാണ് ഉദ്യോഗാർഥികൾ മീൻവിൽപ്പന നടത്തുന്നത്. യുഡിഎഫ് കൺവീനർ എംഎം ഹസൻ ഇവരെ സന്ദർശിച്ചു, ഉദ്യോഗാർഥികളുടെ മീൻ വാങ്ങിക്കൊണ്ട് പ്രതിഷേധത്തിൽ പങ്കുചേർന്നു. പ്രശ്‌ന പരിഹാരത്തിന് ഗവർണറുടെ ഇടപെടൽ വേണമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
ഉദ്യോഗാർഥികളുടെ സമരത്തിനൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരവും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതിഷേധവും സെക്രട്ടേറിയറ്റ് പടിക്കൽ തുടരുകയാണ്.