Latest NewsNationalNewsUncategorized

കർഷകസമരത്തിന് ശക്തി പകരാൻ രാഹുൽ ഗാന്ധിയും; രാജസ്ഥാനിൽ രണ്ടിടങ്ങളിൽ മഹാ പഞ്ചായത്ത്

ന്യൂഡെൽഹി: ട്രെയിൻ തടയൽ ഉൾപെടെ പ്രഖ്യാപിച്ച് കർഷകസംഘടനകൾ സമരം ശക്തമാക്കുന്നതിനിടെ സമരത്തിന് ശക്തി പകരാൻ രാഹുൽ ഗാന്ധിയും. രാജസ്ഥാനിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാ പഞ്ചായത്ത് നടക്കും. കർഷകസമരം ശക്തമാക്കാനാണ് ഇതിലൂടെ രാഹുൽ ഗാന്ധിയുടെ തീരുമാനം. ഇന്ന് രണ്ട് സ്ഥലങ്ങളിലാണ് രാഹുൽ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. നാളെ ട്രാക്ടർ റാലിക്കും രാഹുൽ നേതൃത്വം നൽകും.

നേരത്തെ നിയമങ്ങൾ പാർലമെൻറിൽ പാസാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ട്രാക്ടർ റാലി നടത്തിയിരുന്നു. ഇന്നലെ ലോക്സഭയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നിയമങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയത്.

നമ്മൾ രണ്ട് നമുക്ക് രണ്ട് എന്ന നയവുമായി നാലു പേരാണ് ഇന്ത്യ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രസംഗത്തിനു ശേഷം രാഹുൽ കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനം ആചരിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു. അതെ സമയം കയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button