കർഷക സമരം: രാജ്യവ്യാപകമായി കർഷകസംഘടനകൾ രാജ്ഭവൻ വളയും
സോനെപട്ട്: സംയുക്ത കിസാൻ മോർച്ച ജൂൺ 26ന് രാജ്യവ്യാപകമായി രാജ്ഭവനുകൾ വളയുന്നു. കാർഷക നിയമത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായാണ് രാജ്ഭവനുകൾക്കു മുന്നിൽ പ്രതിഷേധിക്കുന്നത്.
1975 ജൂൺ 26 നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമാണ് അത്. ഇപ്പോഴത്തെ അവസ്ഥയും ഏറെ വ്യത്യസ്തമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. അതിനും പുറമെ ജൂൺ 26ന് കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരേ പ്രഖ്യാപിച്ച സമരം ഏഴ് മാസം പിന്നിടുകയാണ്. അതിന്റെ കൂടി ഭാഗമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്- ആൾ ഇന്ത്യ കിസാൻ സഭ നേതാവ് ഇന്ദ്രജിത് സിങ് പറഞ്ഞു.
പ്രതിഷേധ ദിനത്തിൽ രാഷ്ട്രപതിക്കുള്ള മെമ്മോറാൻഡം അതത് ഗവർണർമാർക്കു കൈമാറും. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ നവംബർ അവസാനമാണ് കർഷകർ ഡൽഹി അതിർത്തിയിൽ സമരം തുടങ്ങിയത്.