Kerala NewsLatest NewsLocal NewsNews
വിദ്യാഭ്യാസ മന്ത്രിക്ക് എണ്ണം പഠിപ്പിച്ച് യുവമോര്‍ച്ച
തിരുവനന്തപുരം: ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്നു പോലും അറിയാത്ത കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് എണ്ണം പഠിപ്പിച്ച് യുവമോര്‍ച്ച. യുവമോര്‍ച്ച തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍വച്ചാണ് മന്ത്രി വി. ശിവന്‍കുട്ടിയെ പ്രതീകാത്മകമായി പഠിപ്പിച്ചത്.
ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് തിരുത്തിക്കൊടുത്ത വ്യക്തി അത് 23 എണ്ണമാക്കി കുറച്ചു. മന്ത്രിയുടെ പ്രസ്താവനയെ കേരളക്കരയൊന്നാകെ അപലപിച്ചു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ആര്‍. സജിത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച നേതാക്കളായ ചന്ദ്രകിരണ്‍, പാപ്പനംകോട് നന്ദു, കിരണ്‍, രാമേശ്വരം ഹരി, ചുണ്ടിക്കല്‍ ഹരി, വിപിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.