പാകിസ്ഥാന്‍ കിരീടം നേടും; ടി20 ലോകകപ്പ് ഫൈനല്‍ പ്രവചിച്ച് അക്തര്‍
കറാച്ചി: ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഫൈനല്‍ പ്രവചനം നടത്തി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍ കിരീടം സ്വന്തമാക്കും എന്നാണ് അക്തറിന്റെ പ്രവചനം.
‘എനിക്ക് തോന്നുന്നു, ഇത്തവണ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമെന്നും പാക്കിസ്ഥാന്‍ കിരീടം നേടുമെന്നും. യുഎഇയിലെ സാഹചര്യങ്ങള്‍ ഇന്ത്യക്കും പാക്കിസ്ഥാനും ഒരുപോലെ അനുകൂലമാണെന്നാണ് അക്തര്‍ പ്രവചിച്ചത’.
ഇത്തവണ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയില്‍ വച്ച് നടകേണ്ട ലോകകപ്പ് കോവിഡ് സാഹചര്യത്തില്‍ യുഎഇ ലാണ് നടത്തുന്നത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാക്കിസ്ഥാന് എടുത്തുപറയാനുള്ള ഏക നേട്ടം.
അതേ സമയം അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത് 2019ലെ ഏകദിന ലോകകപ്പിലാണ് അന്ന് ഇന്ത്യയ്ക്ക് തന്നെയായിരുന്നു ജയം. 11 തവണ ഏകദിന, ടി20 ലോകകപ്പുകളിലായ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. ഇത്തവണ ഇന്ത്യ-പാക് പോരാട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ആരംഭിക്കും.
ലോകകപ്പിന്റെ ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കിയാണ് ആദ്യ ടി20 കപ്പ് ഇന്ത്യ സ്വന്തമാക്കിയത്. അതിനാല്‍ തന്നെ ലോകത്തെ നമ്പര്‍ വണ്‍ കളിക്കാരുള്ള ഇന്ത്യയോട് ഇത്തവണയും പാകിസ്ഥാന്‍ തോല്‍ക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍