സൈബർ സഖാക്കളോട് കുഞ്ഞാലിക്കുട്ടി സാഹിബിൻ ദയവുണ്ടാകണം; നിയമസഭയിൽ വെച്ച് കെ.ടി ജലീലിനെ കാണുമ്പോൾ ഒരു തവണ സർ എന്ന് വിളിച്ചു കൊടുക്കണം’; ഫാത്തിമ തഹിലിയ
മുൻ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വച്ച് മുൻ മന്ത്രി കെടി ജലീലിനെ ‘സർ’ എന്ന് വിളിക്കണമെന്ന അപേക്ഷയുമായി മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് എംഎസ്‌എഫ് വൈസ് പ്രസിഡന്റ് ഈ പരിഹാസക്കുറിപ്പുമായി രംഗത്ത് വന്നത്.
കുഞ്ഞാലിക്കുട്ടിയെ കൊണ്ട് കെ.ടി ജലീലിനെ ‘സർ’ എന്ന് വിളിപ്പിക്കണമെന്ന് കുറെ നാളുകളായി സൈബർ സഖാക്കൾ നിലവിളിക്കുകയായിരുന്നു എന്നും അവരോടു കുഞ്ഞാലിക്കുട്ടി ദയവ് കാട്ടണം എന്നും ഫാത്തിമ പരിഹാസരൂപേണ പറയുന്നു.
ഇടതുപക്ഷത്തിന്റെ പുതിയ മന്ത്രിസഭ അധികാരത്തിൽ വരുമ്ബോൾ കെടി ജലീലാണ് നിയമസഭാ സ്പീക്കറുടെ സ്ഥാനത്തേക്ക് എത്തുക എന്ന് വാർത്തകളുണ്ടായിരുന്നു. പിന്നീടാണ് ഈ സ്ഥാനത്തേക്ക് മുൻ എംപി എംബി രാജേഷാണ് എത്തുക എന്ന കാര്യം ഉറപ്പായത്.
ഫാത്തിമ തഹിലിയയുടെ പോസ്റ്റ് ചുവടെ:
‘കുഞ്ഞാലിക്കുട്ടി സാഹിബിനോട് ഒരപേക്ഷയുണ്ട്.
നിയമസഭയിൽ വെച്ച് കെ.ടി ജലീലിനെ കാണുമ്പോൾ ഒരു തവണ ‘സർ’ എന്ന് വിളിച്ചു കൊടുക്കണം.
കുഞ്ഞാലിക്കുട്ടിയെ കൊണ്ട് കെ.ടി ജലീലിനെ സർ എന്ന് വിളിപ്പിക്കും എന്നായിരുന്നു കുറെ കാലം സൈബർ സഖാക്കളുടെ നിലവിളി. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപേ ജനരോഷം ഏറ്റുവാങ്ങിയ ഒരു മന്ത്രിസഭയെ ന്യായീകരിച്ചു തളർന്നുപോയ സൈബർ സഖാക്കളോട് കുഞ്ഞാലിക്കുട്ടിയുടെ ദയവുണ്ടാവണം.’