Kerala NewsLatest News
എരുമപ്പെട്ടിയില്‍ അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങിമരിച്ചു
എരുമപ്പെട്ടി (തൃശൂര്‍): അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങി മരിച്ചു. എയ്യാല്‍ ജാഫ്ന ക്ലബിനു സമീപം കിഴകൂട്ട് വീട്ടില്‍ ദാമോദരന്‍ (54), മകന്‍ ശരത് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന് 50 മീറ്ററോളം അകലെയുള്ള മരത്തില്‍ ആദ്യം മകനാണ് തൂങ്ങി മരിച്ചത്.
ഇതു കണ്ട് പിതാവും തൂങ്ങി മരിക്കുകയായിരുന്നു. എരുമപ്പെട്ടി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദാമോദരെന്റ ഭാര്യ: സജിനി. മറ്റൊരു മകന്‍: സുജിത്ത്.