Latest NewsNationalNews
മകനെ വധിക്കാന്‍ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച് അച്ഛന് ദാരുണാന്ത്യം
കൊല്‍ക്കത്ത: മകന് നേരെ എറിയാന്‍ കരുതിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അറുപത്തഞ്ചുകാരനായ ഷെയ്ഖ് മത്‌ലബ് മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ മകനും പരിക്കേറ്റു.
ഷെയ്ഖ് മത്‌ലബ് സ്ഥിരമായി മദ്യപിച്ച് എത്തിയിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ കലഹം ഉണ്ടാവുക പതിവായിരുന്നു. ഫാക്ടറിത്തൊഴിലാളിയായ മകന്‍ ഷെയ്ഖ് നസീര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മത്‌ലബുമായി തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ അറിയിച്ചു.