india

സ്ത്രീധനത്തെ ചൊല്ലി തർക്കം; എട്ടുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ തലകീഴായി തൂക്കി പിതാവ്

ഉത്തർപ്രദേശിലെ റാംപൂരിൽ സ്ത്രീധനത്തെ ചൊല്ലി തർക്കം. എട്ടുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനോട് ക്രൂരതകാട്ടി പിതാവ്. റാംപൂർ സ്വദേശി സഞ്ജുവാണ് സ്വന്തം കുഞ്ഞിനെ തലകീഴായി തൂക്കി പൊതുവഴിയിൽ നടക്കുന്നത്. ഇയാളുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കുഞ്ഞിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്.

സ്ത്രീധനമായി രണ്ട് ലക്ഷം രൂപയും ഒരു കാറും ആവശ്യപ്പെട്ടിട്ടാണ് ഇയാളുടെ പീഡനമെന്ന് ഭാര്യ സുമൻ ആരോപിക്കുന്നു.
2023-ലാണ് സഞ്ജു സുമനെ വിവാഹം ചെയ്തത്. അതിനുശേഷം തുടർച്ചയായി ഭർത്താവും കുടുംബവും സ്ത്രീധനമെന്നും മറ്റ് ആവശ്യങ്ങളുമായി മാനസികവും ശാരീരികവുമായ പീഡനം തുടരുകയായിരുന്നുവെന്ന് സുമൻ പറഞ്ഞു.

കുഞ്ഞിനെ പീഡിപ്പിച്ച് ഭാര്യയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നാണ് സഞ്ജുവിന്റെ വിശദീകരണം. ദൃശ്യങ്ങൾ വൈറലായിരുന്നിട്ടും ഇതുവരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് വ്യാപകമായ പ്രതിഷേധങ്ങളും പ്രതിഷേധക്കളും ഉയരുകയാണ്.

Tag: Father hangs his eight-month-old baby upside down over dowry dispute

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button