CovidLatest NewsNationalNews

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടോ? ആരോഗ്യ സേതു ആപ്പില്‍ തിരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിന്‍ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. സര്‍ക്കാരിന്റെ കോവിന്‍ (CoWIN) പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണന പ്രകാരമാണ് ഇപ്പോള്‍ വാക്സിനേഷന്‍ നടക്കുന്നത്. വാക്സിന്‍ സ്വീകരിച്ച ശേഷം ഒരു സര്‍ട്ടിഫിക്കറ്റും ലഭിക്കും. യാത്രകള്‍ക്കും ചടങ്ങുകള്‍ക്കുമെല്ലാം ഇനി ഇത് വേണമെന്ന സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റിന് വലിയ പ്രാധാന്യം തന്നെയുണ്ട്. എന്നാല്‍ ചില സമയങ്ങളിലെ സര്‍ട്ടിഫിക്കറ്റിലെ ചില അടിസ്ഥാന വിവരങ്ങള്‍ പോലും തെറ്റാനുള്ള സാധ്യത ഉണ്ട്.

ഇത്തരത്തിലുണ്ടാകുന്ന പേരിലെയും, ജനന തീയതിയിലെയും ലിംഗത്തിലെയും പിഴവുകള്‍ തിരുത്താന്‍ നിങ്ങള്‍ക്ക് തന്നെ സാധിക്കും. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കോണ്‍ഡാക്‌ട് ട്രെയിസിങ്ങിനുമെല്ലാം ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ അര്‍ഗോയ സേതു വഴിയാണ് തിരുത്തലുകള്‍ സാധ്യമാകുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്

സ്റ്റെപ്പ് 1- http://cowin.gov.in

എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

സ്റ്റെപ്പ് 2 – നിങ്ങളുടെ പത്ത് അക്ക മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ സൈന്‍ ഇന്‍ ചെയ്യുക

സ്റ്റെപ്പ് 3 – ഫോണിലേക്ക് ലഭിക്കുന്ന ഒടിപി (ഒറ്റ തവണ പാസ്‌വേഡ്) നല്‍കുക

സ്റ്റെപ്പ് 4 – വേരിഫൈ ആന്‍ഡ് പ്രൊസീഡ് (Verify & Proceed) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5 – അക്കൗണ്ട് വിവരങ്ങളില്‍ ചെല്ലുക (Account Details)

സ്റ്റെപ്പ് 6 – റെയ്സ് ആന്‍ ഇഷ്യൂവില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 7 – എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നടുത്ത് കറക്ഷന്‍ ഇന്‍ സര്‍ട്ടിഫിക്കറ്റില്‍ (Correction in Certificate) ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 8 – തിരുത്തല്‍ വേണ്ടത് തിരുത്തുക

സ്റ്റെപ്പ് 9 – തുടര്‍ന്ന് സേവ് ചെയ്യുന്നതോടെ മാറ്റങ്ങള്‍ നിലവില്‍ വരും.

2021 ജനുവരി 16നാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ ആരംഭിക്കുന്നത്. പ്രാദേശികമായി നിര്‍മിക്കുന്ന പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രെനക കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റ് കോവാക്സിനുമാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. മെയ് മാസം അവസാനിക്കുമ്ബോള്‍ വാക്സിന്‍ വിതരണത്തില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പുറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വാക്സിനേഷന്റെ വേഗത കൂട്ടിയ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയിലെ മുതിര്‍ന്നവര്‍ക്കെങ്കിലും വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button