സിനിമാ നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്ക്
സിനിമാ നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്ക്. പാലക്കാട് കണ്ണാടിയിൽ ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് മടങ്ങിയെത്തുന്നതിനിടെ, ബിജുക്കുട്ടൻ സഞ്ചരിച്ച കാർ കണ്ണാടി വടക്കുമുറിയിൽ ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്നു. ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പരുക്കേറ്റ ബിജുക്കുട്ടനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കാണ് പരുക്ക് പറ്റിയത്, സാരമായ പരുക്കല്ലെന്നാണ് വിവരം. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭിച്ച ശേഷം ബിജുക്കുട്ടൻ എറണാകുളത്തേക്ക് മടങ്ങി.
Tag; Film actor Bijukuttan injured in car accident