CinemaEditor's ChoiceKerala NewsLatest NewsLocal NewsNationalNews

നിവിന്‍ പോളിയ്ക്കും മഞ്ചു വാര്യര്‍ക്കും ഫിലിംക്രിട്ടിക്‌സ് അവാർഡ്

manju warrier as aami

കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാല്‍പ്പത്തി നാലാമത് കേരള ഫിലിംക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം മൂത്തൊൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവിന്‍ പോളിയ്ക്കും പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം മഞ്ചു വാര്യര്‍ക്കും ലഭിച്ചു .

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് . മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലിജോ ജോസ് പെല്ലിശ്ശേരി തന്നെ കരസ്ഥമാക്കി . മൂത്തോന്‍ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ഗീതു മോഹന്‍ദാസ് മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി ..

ചലച്ചിത്ര രത്‌ന പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും.സമഗ്ര സംഭാവന മാനിച്ച് നല്‍കുന്നപുരസ്കാരമാണ് ചലച്ചിത്ര രത്ന പുരസ്കാരം . ദക്ഷിണേന്ത്യയില്‍ അനുകരണീയമായ അഭിനയശൈലി കാഴ്ച വെയ്ക്കുന്ന നടനായ മമ്മൂട്ടിയ്ക്ക് ക്രിട്ടിക്‌സ് ജൂബിലി അവാര്‍ഡ് നൽകാനും തീരുമാനിച്ചിട്ടുണ്ട് .

ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ ചലച്ചിത്ര പ്രതിഭ പുരസ്‌കാറാം നേടി .

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസനും ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ചെമ്പന്‍ വിനോദും മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ

വാസന്തി എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വാസിക കരസ്ഥമാക്കി .ബിരിയാണി എന്ന ചിത്രത്തിൽ മികച്ച തിരക്കഥാകൃത്തനല്ല പുരസ്കാരം സജിന്‍ ബാബുവിനും മികച്ച ഗാനരചയിതാവയി ശ്യാമരാഗത്തിനു വേണ്ടി റഫീഖ് അഹമ്മദിനേയും തിരഞ്ഞെടുത്തു . മികച്ച സംഗീത സംവിധാനത്തിനു ഔസേപ്പച്ചന്‍ നേടിയപ്പോൾ ,പതിനെട്ടാംപടി, ശ്യാമരാഗം എന്നി ചിത്രങ്ങൾ പരിഗണിച്ചു വിജയ് യേശുദാസ്പ മികച്ച പിന്നണി ഗായകനും മാര്‍ച്ച് രണ്ടാം വ്യാഴം എന്ന ചിത്രത്തിലെ ഗനാലാപനത്തിനു മികച്ച പിന്നണി ഗായികയായി മഞ്ജരിയും തിരഞ്ഞെടുക്കപ്പെട്ടു . ജെല്ലിക്കെട്ട്മി എന്ന ചിത്രത്തിൽ ഗിരീഷ് ഗംഗാധരന്നു മികച്ച ഛായാഗ്രാഹകനല്ല പുരസ്കാരം ലഭിച്ചു . മികച്ച ജനപ്രിയ ചിത്രമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്ആണ് തിരഞ്ഞെടുക്ക[പ്പെട്ടത് .

പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ജോര്‍ജ് ഓണക്കൂറാണ് . തേക്കിന്‍കാട് ജോസഫ് , എ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു മറ്റ് ജൂറിയംഗങ്ങള്‍. ജൂറിയുടെ പരിഗണയിൽ മൊത്തം നാല്പത് ചിത്രങ്ങൾ ആൺ ഉണ്ടായിരുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button