ഉന്നത വിദ്യാഭ്യാസ മേഖലയിൽ 3.5 ലക്ഷം പേർക്ക് തൊഴിൽ

തിരുവനന്തപുരം/ ഉന്നത വിദ്യാഭ്യാസ രംഗത്ത് 3.5 ലക്ഷം പേർക്ക് പുതിയതായി തൊഴിൽ അവസരം ഉണ്ടാകുമെന്നു ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധന മന്ത്രി തോമസ് ഐസക് പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലെ ഒഴിവ് നികത്തുന്നതിനൊപ്പം1000 അധ്യാപക തസ്തികകൾ സർവകലാശാലകളിൽ സൃഷ്ടിക്കും. പത്ത് ശതമാനം സീറ്റുകൾ വർധിപ്പിക്കും. ഉച്ചക്ക് ശേഷം അധിക ബാച്ചുകളിലുടെ പഠന സൗകര്യം കൂടുതൽ ഉണ്ടാക്കും. 2000 പുതിയ അഡ്മിഷൻ ആരംഭിക്കും.
സർവകലാശാലകളിൽ 30 മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിക്കുതിനായി 100 കോടി രൂപ വകയിരുത്തും. 500 പോസ്റ്റ് ഫെലോഷിപ് ( 50000 മുതൽ 1 ലക്ഷം വരെ ) അനുവദിക്കും. എല്ലാ വിദഗ്ധർക്കും ദേശീയ അടിസ്ഥാനത്തിൽ ഇതിനായി അപേക്ഷിക്കാൻ അവസരം നൽകും. സർവകലാശാലകളിലെ നിലവിലുള്ള പശ്ചാത്തല സംവിധാനത്തിന്റെ നവീകരണത്തിന് 2000 കോടി രൂപ അനുവദിക്കും.
അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടിയും, കിഫ്ബിയിൽ നിന്നും 500 കോടി ഡോ. പൽപ്പുവിന്‍റെ പേരിൽ അനുവദിക്കും. കണ്ണൂർ സർവകലാശാലക്ക് 20 കോടിയും എ ഗ്രേഡിന് മുകളിലുള്ള എല്ലാ സർവകലാശാലക്കും പുതിയ കോഴ്സുകളും അനുവദിക്കുന്നതാണ്.