
ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സുരക്ഷാസേനയാണ് അതിര്‍ത്തിയിലെ ഹിരണ്‍നഗര്‍ സെക്ടറില്‍ ബുധനാഴ്ച തുരങ്കം കണ്ടെത്തിയത്. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തീവ്രവാദികളെ കടത്തി വിടുന്നതിന് പാക് സൈന്യം നിര്‍മിച്ചതാണ് തുരങ്കമെന്ന് വിവരം.
2020 നവംബറില്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ തുരങ്കത്തിന് സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയത്. മൂന്ന് അടി വിസ്താരവും 25-30 അടി താഴ്ചയുമുള്ളതാണ് തുരങ്കം. ഇതിന് ഏകദേശം 150 മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതിര്‍ത്തിയില്‍നിന്ന് 300 അടി അകലത്തിലാണ് തുരങ്കമുഖം കണ്ടെത്തിയത്. 65 അടി മാത്രമാണ് ഇന്ത്യയുടെ വശത്തെ വേലിയിലേയ്ക്കുള്ളത്.