അമിതഭാരത്തെച്ചൊല്ലി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തിയതായി പരാതി
പത്തനാപുരം: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴയിട്ടതായി പരാതി. അമിതഭാരമുണ്ടെന്നു പറഞ്ഞാണ് മോട്ടോര്‍ വാഹനവകുപ്പ് ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്ക് പിഴയിട്ടു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ മന്ത്രിക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസം ശബരി ബൈപാസില്‍ മഞ്ചള്ളൂര്‍ ജങ്ഷനു സമീപം നടന്ന വാഹനപരിശോധനക്കിടെയിലാണ് ടിപ്പര്‍ ലോറികള്‍് പിടികൂടി പിഴയിട്ടത്. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറ സ്വദേശി സുമേഷിന്റെ വാഹനത്തിനാണ് പിഴയിട്ടത്്. അമിതഭാരം കയറ്റിയെന്ന് ആരോപിച്ച് പത്തനാപുരം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിടുകയായിരുന്നു.
തുടര്‍ന്ന്, ലോറി ഇന്‍സ്‌പെക്ടര്‍ തന്നെ ഓടിച്ച് പുതുവലില്‍ കൊണ്ടുപോയി തൂക്കം പരിശോധിച്ചു. ഉദ്യോഗസ്ഥന്‍ വാഹനം തെറ്റായ രീതിയില്‍ ഓടിച്ച് ടയറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി ഡ്രൈവര്‍ സുമേഷ് പറയുന്നു. അമിതഭാരത്തിന് സുമേഷിന് 35,000 രൂപയാണ് പത്തനാപുരം മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പിഴ ചുമത്തിയത്. കഴിഞ്ഞ ആഴ്ച 25,000 രൂപ പിഴ നല്‍കിയതിനു പിന്നാലെയാണ് അടുത്ത നടപടി.
സംഭവത്തില്‍് ഡ്രൈവര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. കെ.ബി. ഗണേഷ് കുമാര്‍ പത്തനാപുരം ജോയന്റ് ആര്‍.ടി.ഒയുമായി ബന്ധപ്പെട്ട് വാഹനം വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നിരന്തരം ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും ഡ്രൈവര്‍മാര്‍ വ്യക്തമാക്കി.