മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 136 അടി കടന്നു; ആശങ്ക വേണ്ട; ജില്ലാ ഭരണകൂടം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി കടന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 136.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് . 142 അടിയാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുളള ജലനിരപ്പ്.
അതേസമയം തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടു പോയി തുടങ്ങിയതിനാലും, മഴ കുറഞ്ഞതിനാലും ആശങ്കപ്പെടേണ്ട സഹചര്യം ഇല്ലെന്നാണ്് ജില്ലാ ഭരണകൂടം അറിയിച്ചത്. കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
3631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതില്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം ഇപ്പോള്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നാല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായാണ് ക്യാമ്പുകള്‍ സജ്ജമാക്കിയത്. ജലനിരപ്പ് 138 അടിയില്‍ കൂടിയാല്‍ മാത്രമേ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ.