Kerala NewsLatest News
മരം കൊള്ളയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും ഗൂഡാലോചന- എഫ്‌ഐആര്‍
തിരുവനന്തപുരം: വനം കൊള്ളയില്‍ സര്‍ക്കാര്‍ ഉത്തവുണ്ടെന്ന വ്യാജേന ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയതായി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍.
സംസ്ഥാനത്ത് വ്യാപകമായി രാജകീയ വ്യക്ഷങ്ങള്‍ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്ബോക്ക് ഭൂമിയില്‍ മരം മുറിയിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഈ മാസം 15 വരെയുള്ള കൊള്ള അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മരം കൊള്ള നടന്ന വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ കൃഷിയിടങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. രാവിലെ പത്തരയോടെ വിഡി സതീശന്‍ മലങ്കരകുന്ന് കോളനി, ആവിലാട്ട് കോളനി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മുഖ്യപ്രതി റോജി അഗസ്റ്റിന്‍റെ കുപ്പാടിയിലെ ഭൂമിയിലും പരിശോധന നടത്തും. യുഡിഎഫ് ഘടകകക്ഷി നേതാക്കളും സംഘത്തിലുണ്ടാകും.