Latest NewsNews

കാറ്റ് വീശിയത് കാരണം ഗര്‍ഭിണിയായി,വിചിത്ര വാദവുമായി യുവതി രംഗത്ത്

ഗര്‍ഭം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് തട്ടിപ്പുകള്‍ നടത്തുന്നതും നമ്മുടെ നാട്ടില്‍ വിരളമല്ല. ഗര്‍ഭിണി ചമഞ്ഞ് വയറു പോലെ എന്തെങ്കിലും വച്ച്‌ കെട്ടി അതിനുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കടത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ബോളിവുഡ് സിനിമയില്‍ ഗര്‍ഭിണിയാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ പ്രതികാരം വീട്ടുന്ന സ്ത്രീയെയാണ് ‘കഹാനിയില്‍’ കണ്ടത്. വിദ്യ ബാലന്‍ അവതരിപ്പിച്ച കഥാപാത്രമാണിത്. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തുന്ന തരം വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

താന്‍ കാറ്റ് വീശിയപ്പോഴാണ് ഗര്ഭിണിയായെന്നാണ് ഇവിടെ ഒരു യുവതിയുടെ വാദം. വീട്ടിലെ സ്വീകരണ മുറിയില്‍ ഇരിക്കുകയായിരുന്നു യുവതി. താന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കമിഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളില്‍ പ്രവേശിച്ചു. 15 നിമിഷങ്ങള്‍ക്കുള്ളില്‍ വയറില്‍ വേദന അനുഭവപ്പെട്ടു. വേദന കടുക്കാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ച സ്ത്രീ, അവിടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു അത്രേ.

തെക്കന്‍ ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവയിലെ സിന്‍ജോര്‍ പട്ടണത്തിലാണ് ഈ അപൂര്‍വ വാദം ഉന്നയിച്ച യുവതിയുള്ളത്. സിതി സൈന എന്നാണ് ഇവരുടെ പേര്.

സംഭവം അറിഞ്ഞതും അടുത്തുള്ള ജനപ്രതിനിധികള്‍ ഇവരുടെ വീട് സന്ദര്‍ശിച്ചു. ഒരാഴ്ച മുന്‍പ് ഇവര്‍ ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി സ്ഥിരീകരിച്ചു. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ട്. സുഖപ്രസവമായിരുന്നു.

ഒരുപക്ഷേ പ്രസവ വേദന വരുന്നത്‌ വരെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയാത്ത അവസ്ഥയിലാവും യുവതി ജീവിച്ചത് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അനുമാനിക്കുന്നു. ക്രിപ്റ്റിക് പ്രെഗ്നന്‍സി എന്നാണ് ഇതിനു പറയുന്നത്. യുവതി ഉന്നയിച്ച പോലുള്ള വാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരക്കുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ആരോഗ്യ വിഭാഗം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button