Local News
കൊല്ലത്ത് വൻ തീപിടിത്തം,കടകൾ കത്തിനശിച്ചു

കൊല്ലം: ഓച്ചിറയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് കടകൾ കത്തിനശിച്ചു. വയനകം ചന്തയിൽ പ്രവർത്തിക്കുന്ന കടകളാണ് കത്തി നശിച്ചത്.വെള്ളിയാഴ്ച വൈകിട്ടാണ് തീപിത്തമുണ്ടായത്.ബിഎസ് ഇലക്‌ട്രിക്കൽസ്, ഒരു സിമന്റ് കട, സ്വർണാഭരണ നിർമാണ സ്ഥാപനം, സ്വകാര്യ ബാങ്ക്, തുണിക്കട എന്നിവയാണ് പൂർണമായും കത്തിയത്.
കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ, ഓച്ചിറ പോലീസ്, നാട്ടുകാർ ചേർന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. തീപ്പിടിത്തിന്റെ കാരണം വ്യക്തമല്ല.