Kerala NewsLatest News
തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിന് തീപിടുത്തം
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയര്‍ കെട്ടി താഴെ എത്തിച്ചു.
ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.ഇന്ന് ഉച്ചയോടെയാണ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശവാസികള്‍ അഗ്‌നിശമനാ കേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു.
.