CovidDeathLatest NewsNationalNewsUncategorized
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപീടിത്തം; 10 കോവിഡ് രോഗികള്‍ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീ പടര്‍ന്ന് 10 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ഏഴു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. പൊള്ളലേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് സംസ്ഥാന ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ബി. ഗണ്ഡാല്‍ അറിയിച്ചു. 17 പേരാണ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഗ്രൗണ്ട് ഫ്‌ളോറിലെ ഐസിയുവിലാണ് തീ പിടച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക വിവരം.