Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലും റെയ്ഡ്.

തിരുവല്ല/ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുകയാണ്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
വ്യാഴാഴാഴ്ച രാവിലെ മുതലാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് തുടങ്ങിയത്. നിരവധി വാഹങ്ങളിൽ ഒരേസമയം, ചർച്ച് സ്ഥാപനങ്ങളിലും,ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി ഉദ്യോഗസ്ഥരുടെ സംഘം എത്തുകയാ യിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്ന സംഘത്തിൽ കൂടുതൽ ഉള്ളത്. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ ഇന്നലെ രാത്രിയോടെ കോട്ടയത്തെത്തിയിരുന്നു.