Editor's ChoiceKerala NewsLatest NewsLocal NewsNews
ആറ്റിൽ ചാടിയ രണ്ടു യുവതികൾക്കായി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തുന്നു.

വൈക്കത്ത് മുറിഞ്ഞ പുഴ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയതായി സംശയിക്കുന്ന രണ്ടു യുവതികൾക്കായി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് യുവതികൾ പുഴയിൽ ചാടിയതായി സംശയിക്കുന്നത്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ഇവരെന്ന് സംശയിക്കുന്നതായിട്ടാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് നിന്ന് ചെരിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ചടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ യുവതികളാണ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരിസരത്തുനിന്നും ലഭിച്ച ചെരുപ്പിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തപ്പോള്‍ ബന്ധുക്കള്‍ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ ചടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 21 വയസ് പ്രായമുള്ള രണ്ട് യുവതികളെ കാണാതായിരുന്നു.