Kerala NewsLatest NewsNewsPolitics

ഫിറോസ് കുന്നംപറമ്പിലിന്റെ പത്രിക ‘സൂപ്പര്‍ഹിറ്റ്’

മലപ്പുറം: തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബിലിന്റെ നാമനിര്‍ദേശ പത്രിക ‘സൂപ്പര്‍ഹിറ്റ്’. മലപ്പുറം ജില്ലയില്‍ സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത് ഫിറോസിന്റെ സത്യവാങ്മൂലമാണ്. നാനൂറിലേറെ പേരാണ് സത്യവാങ്മൂലം ഡൗണ്‍േലാഡ് ചെയ്തതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.ടി. ജലീലും രണ്ട് പത്രികകള്‍ നല്‍കിയിരുന്നു. ഇത് 121 പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഫിറോസ് കഴിഞ്ഞാല്‍ വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങള്‍ അറിയാനാണ് കൂടുതലാളുകള്‍ താല്‍പര്യം കാണിച്ചിട്ടുള്ളത്. 180 പേരാണ് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത്. കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്രന്‍ സുലൈമാന്‍ ഹാജി (173), നിലമ്ബൂരിലെ ഇടത് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ (139), പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. മുഹമ്മദ് മുസ്തഫ (105) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍. മലപ്പുറത്തുനിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാലോളി അബ്ദുറഹ്‌മാന്റേതാണ് ഏറ്റവും കുറവ്, 18 പേര്‍.

കമ്മിഷന് നല്‍കിയ സത്യവാങ്മൂല പ്രകാരം ഫിറോസിന്റെ ആസ്തി 52.58 ലക്ഷം രൂപയാണ്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്‌.ഡി.എഫ്.സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്ബില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം 20,28,834 രൂപയാണ് ജംഗമ ആസ്തിയായുള്ളത്.

കമ്ബോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്. 2053 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടിന്‍റെ കമ്ബോള വില 31.5 ലക്ഷം രൂപയോളം വരും. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപയുണ്ട്. വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിര്‍മാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്. പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button