മോറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് കേരളം
തിരുവനന്തപുരം: കോവിഡ് സംസ്ഥാനത്തുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നാവശ്യവുമായി കേരളം. ഇത് സംബന്ധിച്ച് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്ത് അയച്ചു. രണ്ട് പ്രളയവും തുടര്‍ന്ന് കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ സാമ്ബത്തിക ഭദ്രതക്കേല്‍പ്പിച്ച ആഘാതം വലുതാണ്.
കേരളത്തിന്‍റെ സാമ്ബത്തിക സാമൂഹികമേഖലകള്‍ അതിജീവിക്കാന്‍ കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്.കൃഷി, ടൂറിസം,വ്യവസായം തുടങ്ങി കേരളത്തിന്‍റെ സാമ്ബത്തികമേഖലക്ക് കരുത്ത് പകര്‍ന്ന മിക്കവയും തകര്‍ച്ചയുടെ വക്കിലാണ്.
വായ്പയെടുത്ത പലര്‍ക്കും നിത്യചെലവിനുള്ള വരുമാനം പോലുമില്ല. ഈ സാഹചര്യത്തിലാണ് മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്നും പലിശയിലും പിഴപലിശയിലും ഇളവ് നല്‍കണമെന്നാവശ്യവും കത്തില്‍ ഉന്നയിച്ചത്.