CovidLatest NewsNationalNewsUncategorized

കൊറോണ വ്യാപനം: രാജ്യവ്യാപക ലോക്ക്ഡൗണ്‌ ഉണ്ടാകില്ല; സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ

ന്യൂ ഡെൽഹി: രാജ്യത്തെ ആശങ്കയിലാക്കി കൊറോണ വ്യാപനം തുടരുകയാണ്. എന്നാൽ വീണ്ടുമൊരു രാജ്യവ്യാപക ലോക്ക്ഡൗണ്‌ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്താക്കി. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ അറിയിച്ചു.

രണ്ടാഴ്ചയായി കൊറോണ വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. കേരളം, മഹാരാഷ്ട്ര, ​ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോ​ഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ഇന്നലെ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ കൊറോണ നിയന്ത്രണത്തെ ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങളെങ്കിലും മുന്നോട്ട് വച്ചത്.

എന്നാൽ, വീണ്ടുമൊരു ലോക്ക്ഡ‍ൗൺ ദേശീയതലത്തിലുണ്ടായാൽ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ പ്രധാനമായും മുന്നോട്ട് വച്ചത്. അതേസമയം, നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഭാ​ഗിക ലോക്ക്ഡൗണോ രാത്രികാല കർഫ്യുവോ പ്രഖ്യാപിച്ചുകൊണ്ട് ഒരു പരിധി വരെ രേ​ഗവ്യാപനം നിയന്ത്രിക്കാമെന്ന നിർദ്ദേശമാണ് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button