മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവം; പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി അല്‍ഫോന്‍സയെ നഗരസഭാ അധികൃതര്‍ ഉപദ്രവിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്ത് വരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്റെയും അനാവശ്യ പരിശോധനകള്‍ അവസാനിപ്പിക്കണമെന്നാവശ്യം ഉന്നയിച്ച് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു.
തുടര്‍ച്ചയായി മത്സ്യതൊഴിലാളികള്‍ക്ക് നേരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രതിഷേധാത്മക നിലപാടിനെതിരയാണ് മത്സ്യതൊഴിലാളികള്‍ രംഗത്ത് വന്നത്. ഇതിനോടനുബന്ധിച്ച് മത്സ്യതൊഴിലാളികള്‍ മനുഷ്യചങ്ങലയും തീര്‍ത്തിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മത്സ്യകച്ചവടം നടത്തിയെന്നാരോപിച്ച് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സയോടാണ് നഗരസഭ ജീവനക്കാര്‍ ക്രൂരത കാണിച്ചത്.
അവനവന്‍ചേരിയില്‍ റോഡരികില്‍ മീന്‍ വില്ക്കുകയായിരുന്ന അല്‍ഫോണ്‍സ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് നഗരസഭ ഉദ്യോഗസ്ഥരെത്തി മീന്‍ കൊട്ട വലിച്ചെറിയുകയായിരുന്നു.ഉദ്യോഗസ്ഥര്‍ മീന്‍ വലിച്ചെറിയുന്നത് തടയാന്‍ ശ്രമിച്ച അല്‍ഫോണ്‍സയെ നഗരസഭ ജീവനക്കാര്‍ റോഡിലേക്ക് തള്ളിയിട്ടു. റോഡില്‍ വീണതോടെ അല്‍ഫോണസയ്ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ വരുമാന മാര്‍ഗമാണ് മീന്‍ കച്ചവടം അതിനാലാണ് താന്‍ മീന്‍ വില്പന നടത്താന്‍ ശ്രമിച്ചതെന്നും അല്‍ഫോണ്‍സ പറഞ്ഞിരുന്നെങ്കിലും അധികാരികള്‍ ആ വാക്ക് ചെവികൊണ്ടില്ല.
അതേസമയം ലോക്ഡൗണില്‍ മീന്‍ കച്ചവടം നടത്തുന്നതുമായി നിരവധി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് നഗരസഭ ജീവനക്കാര്‍ പറയുന്നത്. എന്തായാലും സംഭവം വിവാദമായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ പേരില്‍ അധികാരികള്‍ ഉപദ്രവിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വന്നിരുന്നു