Kerala NewsLatest News
ആന്റിജന്‍ ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാന്‍ അനുമതി, മത്സ്യബന്ധനം നടത്താം
ആന്റിജന്‍ ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാനുള്ള അനുമതി. തൃശൂര്‍ ജില്ലയിലാണ് മത്സ്യബന്ധനം നടത്തുവാനുള്ള അനുമതി നല്‍കിയത്. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് വ്യാജതമായ നിര്‍ദേശം നല്‍കി. കോവിഡ് പരിശോധന , ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് കടലില്‍ പോകാനുള്ള അനുമതി ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമാണ് മല്‍സ്യ വില്‍പ്പന അനുവദിക്കുകയുള്ളു.
മാത്രമല്ല, ജില്ലയില്‍ രാവിലെ ഏഴ് മാണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ ഹാര്‍ബറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും നിര്‍ദേശം നല്‍കി. അതേസമയം, കടലില്‍ പോകുന്നവര്‍ ഫിഷറീസ് വകുപ്പിനെ വിവരങ്ങള്‍ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും കൃത്യമായ വിവരങ്ങളാണ് നല്‍കേണ്ടത്.