international newsLatest NewsWorld
ന്യൂയോർക്കിൽ വാഹനാപകടം; അഞ്ച് പേർ മരിച്ചു
ന്യൂയോർക്കിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 50 പേർ യാത്ര ചെയ്തിരുന്ന ടൂറിസ്റ്റ് ബസിനാണ് അപകടം സംഭവിച്ചത്. സംഘത്തിൽ ഇന്ത്യക്കാരും, ചൈനീസ്, ഫിലിപ്പിനോ വംശജരും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. ചിലർ ഇപ്പോഴും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആഘാതത്തിൽ പലരും പുറത്തേക്ക് തെറിച്ചുവീണതായി പോലീസിന്റെ വക്താവ് പറഞ്ഞു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.
Tag: Five dead in New York car accident