CovidLatest NewsNational

ഐസിയുവില്‍ 5 പേര്‍ പ്രാണവായു കിട്ടാതെ മരിച്ചു, ഒക്‌സിജന്‍ ദുരന്തം മധ്യപ്രദേശിലും

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഐസിയുവില്‍ 5 പേര്‍ മരിച്ചു.നഗരത്തിലെ ഗാല്കസി ആശുപത്രിയിലാണ് സംഭവമെന്ന് പൊലീസ് സൂപ്രണ്ട് ദീപക് മിശ്ര പറഞ്ഞു.

ഐസിയുവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നുപോയതിനാലാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായതെന്ന് ബന്ധുക്കള്‍ പറയുന്നു. രോഗികളുടെ കുട്ടിരിപ്പുകാരുടെ മുറവിളി കേട്ട് പൊലീസ് ആശുപത്രിയിലെത്തി.

ആ സമയം പത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ആശുപത്രി അധികൃതര്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. ഓക്‌സിജനുമായി ആശുപത്രിയിലേക്കെത്തിയ വാഹനത്തിന് തകരാറു സംഭവിച്ചതിനാലാണ് വിതരണം വൈകിയതെന്നും അധികൃതര്‍ പറയുന്നു. ഒടുവില്‍ പൊലീസ് സ്വകാര്യ ഏജന്‍സിയില്‍ നിന്നും പത്ത് സിലിണ്ടറുകള്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button