Local News
കണ്ണൂർ തളിപ്പറമ്പിൽ അഞ്ചു കിലോ കഞ്ചാവ് പിടികൂടി.

കണ്ണൂർ തളിപ്പറമ്പിൽ അഞ്ചു കിലോ കഞ്ചാവ് പിടികൂടി. തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലിപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം പൊൻമുണ്ടം സ്വദേശി ഈങ്ങാപടലിൻ ഹൗസിൽ ജാഫർ അലിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL 55 N 8930 രജിസ്റ്റർ നമ്പറിലുള്ള കാറും കസ്റ്റഡിയിൽ എടുത്തു. കാസർഗോഡ് മുതൽ മലപ്പുറം വരെ കഞ്ചാവ് എത്തിച്ച് വിൽക്കുന്ന കണ്ണിയാണ് ജാഫർ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.