പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 പേര്‍ മരിച്ചു.

കാസര്‍ഗോഡ്/ കാസര്‍ഗോഡ് പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനൊന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും കുട്ടി അടക്കം രണ്ടു പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരണപ്പെടുന്നത്. പാണത്തൂര്‍ പരിയാരത്ത് വെച്ചാണ് ബസപകടമുണ്ടായത്. 12.30 ഓടെയായിരുന്നു സംഭവം. പുത്തൂരില്‍ നിന്നും മടിക്കേരിയിലേക്ക് വിവാഹത്തിന് പോകുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. 56 പേരോളം ബസിലുണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടി മാത്രമാണ് ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരിക്കുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കല്യാണത്തിനായി സ്ഥലത്തെത്തിയ കര്‍ണാടകസ്വദേശികളും ബസിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 16 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കല്‍ കോളേജടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.