CrimeDeathEditor's ChoiceLatest NewsNationalNews
ഹത്രസ് പീഡനക്കേസുമായി ബന്ധപ്പെട്ട് എസ്പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ലക്നൗ∙ ഹത്രസ് പീഡനക്കേസുമായി ബന്ധപ്പെട്ട് എസ്പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച വന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായവർക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും നുണപരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശം നൽകിയിട്ടുണ്ട്.
ഹത്രസിൽ കൊടുംപീഡനത്തിനിരയായി മരിച്ച ദലിത് പെൺകുട്ടിയുടെ സംസ്കാരം യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തി എന്നാണ് ആരോപണം ഉണ്ടായത്. കുടുംബത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം സംസ്കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നു. ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുൻപ് പൊലീസ് ധൃതിപിടിച്ച് സംസ്കാരം നടത്തി എന്നാണ് ആരോപണം.